"Ceasefire Now" lyrics
Dabzee, MC Couper & Baby Jean Lyrics
"Ceasefire Now"
[Baby Jean:]
മാനം കറുത്ത് വിങ്ങി
ചാരം പറന്നു പൊങ്ങി
ഇല്ലാ ഇനിയാ... മണ്ണില്
വിത്ത് മുളക്കാൻ മണ്ണും മങ്ങി
കജ്ജൂക്കുള്ളോർ കൊന്ന് പരത്തി
പടച്ചോൻ നിക്കണ് കജ്ജി മലത്തി
പൈതല് കരയണ് നെഞ്ച് പിളർത്തി
തെരുവില് അലമുറയിട്ടൊരു ജീവൻ
നോക്കി ചിരിക്ക്ണ് ജ് എന്ധോരു നീജൻ
ആയിരം ചെറുവിരൽ ഒത്തുപിടിച്ചാൽ
ആളേം ചൂണ്ടാം ആനേം പൊക്കാം
ഞാൻ മാത്രം
നീ മാത്രം
ഓൻ മാത്രം
പോര് അല്ലെ
പോരല്ലേ
പോരല്ലേ
[Dabzee:]
കരുണ കഥയായി എരിഞ്ഞതെരിഞ്ഞോരു
കദന കഥയായി പതന കടലോർ
പിണഞ്ഞു പൊതിയായി ചിറകു പോഴിഞ്ഞോർ
പൊലിഞ്ഞു പലതായി തിരിഞ്ഞു തീർന്നോർ
കരുണ കാണിക്ക് കരുണ ബോജിക്ക്
മരണമേറുന്നു കനിവ് കാണിക്ക്
നരകമാകുന്ന പാരു പീഠത്തിൽ
കരുണ കാണിക്ക് പിറകെ യോജിക്ക്
പടയതാരിക്ക് പരവതാനിക്ക്
പുളകമാകുന്ന പൊലിവത്തേറിക്ക്
കരുണ കാണിക്ക് കരുണ കാണിക്ക്
കനിവതേറുന്ന പടവ് കാണിക്ക്
[MC Couper:]
എത്തറ കനവുകൾ
എത്തറ ഉയിരുകൾ
എത്തറ തെരുവുകൾ ഇനിയും കത്തണം?
അറുതി വരാത്തുത്തരവുകളാലിനി
എത്തറ മതിലുകൾ കെട്ടി പൊക്കണം?
പിഞ്ചുകുരുന്നുകൾ നെഞ്ചു പിടഞ്ഞു കരഞ്ഞത് കണ്ടത്
കണ്ണിമാചിമ്മാതിത്തിരി വിങ്ങാതാത്ഭുതം
ഇല്ലാതങ്ങനെയുള്ളവരായോ നമ്മൾ?
ഉത്തരമില്ലാതൊചയുമില്ലാതൊത്തൊരുമിക്കാതക്കരെയിക്കരേ
നിന്നവരെല്ലാം വീണ്ണിൻ കീഴിൽ
ഒരൊറ്റൊരു മണ്ണത് പെറ്റവരല്ലോ
- AZLyrics
- D
- Dabzee Lyrics