"Vecho Foot" lyrics
Dabzee, Haris Saleem, Parimal Shais, Lakshmi Marikar & MHR Lyrics
"Vecho Foot"
കിരീടമില്ലാ സുൽത്താൻമാർ നാം
അടിമ ഉടമ ഇടങ്ങൾക്കിടമില്ല
ചെങ്കോല് വേണ്ട ചങ്കുറപ്പുണ്ടേ...
ചെറുത്തുനിൽപ്പെന്റെ ചോരേലാണേ...
കിരീടമില്ലാ സുൽത്താൻമാർ നാം
അടിമ ഉടമ ഇടങ്ങൾക്കിടമില്ല
ചെങ്കോല് വേണ്ട ചങ്കുറപ്പുണ്ടേ...
ചെറുത്തുനിൽപ്പെന്റെ ചോരേലുണ്ടേ...
ദുനിയാവിൽ വന്ന് നിന്നേ
ജന്നാത്തിനായി കൊണ്ടേ...
വമ്പേറും മണ്ണും കൊണ്ടേ വീറായ് നിന്നേ...
മലബാറിൻ മണ്ണിൽ നിന്നും
മലനാടിൻ മാറായ് ചെന്നേ...
പല കാറ്റും കോളും വന്നേ താങ്ങായ് പണ്ടേ...
മണ്ണെന്നാൽ ഒന്നെന്നു ചൊല്ലി പറഞ്ഞന്ന് നേടിയെടുത്തന്ന് ജന്തുക്കളിൽ നിന്ന്...
പിന്നിട്ട കാലത്ത് ഭീരങ്കി പാടത്ത്
നേരോടെ ചാരത്ത് പോരാടീ തീരത്ത്...
ചെകുത്താന്മാർ അന്നുമിന്നുമുണ്ട് പിറകെ...
ഈ കടലും നമ്മൾ കടക്കും കുറുകെ...
വെറുപ്പ് വിതച്ച് ഭരണം കൊയ്തൊരാ ഫറോവ സൈന്യം
നെഞ്ചിടിപ്പിൽ 808 ദഫ്- മുട്ട് മുഴക്കം എൻ പോരാട്ടവീര്യം!
വാ വാ ബ്രദർ മാൻ, വെൽക്കം റ്റു മലബാർ
മനുജനെ നാലായി പപ്പാതി പകുത്തത്
മനുഷ്യ പറ്റിൽ ചേർത്തിയ മനതാർ
വെള്ളയെ വിറപ്പിച്ച വീരരാം വാര്യംകുന്നനാലിമുസ്ല്യാരോരെ
ചങ്കൂറ്റമുറങ്ങുന്ന ഏറനാട് തറവാടാ
മലപ്പുറം കത്തിയുള്ള വൂൾവറീൻ ഞാൻ
മൂന്നു സ്ട്രൈപ്പ്സുമായി ദാ ഹാജരായി ഞാൻ
ഇനി വല്ല ഗുച്ചി കള്ളി തുണിയുണ്ടേൽ അതുമെടുത്തിടും അന്താരാഷ്ട്രീയ ലോക്കലാ ഞാൻ... (കിരീടമില്ലാ...)
- AZLyrics
- D
- Dabzee Lyrics